കൂനന്‍ കുരിശും പുത്തെങ്കൂര്‍ വിഭാഗവും
കൂനന്‍ കുരിശു സത്യത്തിനു ശേഷം മലങ്കരയിലെ മാര്‍തോമ്മ നസ്രാണി സമുദായം രണ്ടു വിഭാഗങ്ങളായി വേര്‍പിരിഞ്ഞു. യാക്കോബായ മെത്രാന്മാരെ സ്വീകരിച്ച പുത്തെങ്കൂര്‍ സമൂഹവും പഴയ വിശ്വാസത്തില്‍ നിലനിന്ന പഴയകൂര്‍ വിഭാഗവും.
കൂനന്‍ കുരിശു സത്യത്തിനു ശേഷം മലങ്കരയിലെ മാര്‍തോമ്മ നസ്രാണി സമുദായം രണ്ടു വിഭാഗങ്ങളായി വേര്‍പിരിഞ്ഞു. യാക്കോബായ മെത്രാന്മാരെ സ്വീകരിച്ച പുത്തെങ്കൂര്‍ സമൂഹവും പഴയ വിശ്വാസത്തില്‍ നിലനിന്ന പഴയകൂര്‍ വിഭാഗവും.
1772ല്‍ മാര്‍ ദിവന്നാസിയോസ് എന്ന നാമത്തില്‍ വാഴിക്കപെട്ട മാര്‍ തോമ ആറാമന്‍ ആര്‍ക്കദ്യാക്കോന്‍ ആയിരുന്നു പുത്തെങ്കൂര്‍ വിഭാഗത്തില്‍ ആദ്യമായി മെത്രാന്‍ പട്ടം ലഭിച്ച സഭാധികാരി.
മാര്‍ ദിവന്നാസിയോസ് ഒന്നാമന്‍ (മാര്‍ തോമ ആറാമന്‍)
കുറവിലങ്ങാട് പകലോമറ്റം കുടുംബത്തില്‍ ജനിച്ച അദ്ദേഹം ഒരു പഴകൂര്‍ വിഭാഗക്കാരന്‍ അഥവാ കത്തോലിക്കന്‍ ആയിരുന്നു. പിന്നീടാണ് പുത്തെന്കൂര്‍ വിഭാഗത്തില്‍ ചേരുന്നതും. അമ്മാവനായിരുന്ന മാര്‍തോമ്മ അഞ്ചാമനു പിന്‍ഗാമിയായി വാഴിക്കപെട്ടതും.
![]() |
Mar Dionysius I (Mar Thoma VI) |
പഴയകൂര്‍ വിഭാഗവുമായും കത്തോലിക്ക സഭയുമായും പുനരൈക്ക്യത്തിനായി ശ്രദ്ധേയമായ പരിശ്രമങ്ങള്‍ നടത്തിയ വ്യക്തിയായിരുന്നു മാര്‍ ദിവന്നാസിയോസ് ഒന്നാമന്‍. അദ്ദേഹം പഴയകൂര്‍ വിഭാഗത്തിലെ പ്രമുഖ നേതാവും പണ്ഡിതനുമായിരുന്ന കരിയാറ്റില്‍ ജോസഫ് മല്പ്പാനെ നിരണത്തെയ്ക്ക് ക്ഷണിക്കുകയും പുനരൈക്ക്യ അപേക്ഷ കൈമാറുകയും ചെയ്തു.
പഴയകൂര്‍ വിഭാഗത്തില്‍ പ്രോപ്പഗാന്ത-പദ്രവാദോ മിഷണറിമാര്‍ മൂലമുണ്ടായിരുന്ന പ്രശ്നങ്ങള്‍ മൂലം അംഗമാലിയില്‍ യോഗം ചേര്‍ന്ന് കരിയാറ്റി മല്‍പ്പാനെയും പാറമാക്കല്‍ തോമാ കത്തനാരെയും റോമിലേക്ക് പ്രശ്നനിവാരണത്തിനു അയക്കുവാന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ വരാപ്പുഴ അധികാരികളുടെ സ്വാധീനത്തോടെ ആ ആലോചനകള്‍ നിഷ്പ്രഭമായി.
![]() |
Malpan Mar Joseph Kariyattil |
ആ സമയത്താണ് മാര്‍ ദിവന്നാസിയോസിന്റെ പുനരൈക്ക്യ അപേക്ഷ ലഭിക്കുന്നത് അതോടെ റോമിലേക്ക് പോകുവാന്‍ കരിയാറ്റി മല്‍പ്പാന്‍ തീര്‍ച്ചയാക്കുകയും അതനുസരിച്ച് പാറമാക്കല്‍ തോമാ കത്തനാര്‍, രണ്ടു വൈദീക വിദ്യാര്‍ഥികള്‍ എന്നിവരോടൊപ്പം റോമിലേക്ക് തിരിക്കുകയും ചെയ്തു.
തോമാ പാറമാക്കലിന്റെ വര്‍ത്തമാനപുസ്തകം
മലങ്കര നസ്രാണികളുടെ ചരിത്രത്തിലെ ശ്രദ്ധേയമായഒരു ഗ്രന്ഥമാണു ഗവര്‍ണ്ണര്‍ പാറമാക്കല്‍ തോമാ കത്തനാരുടെ വര്‍ത്തമാന പുസ്തകം എന്ന വിഖ്യാത യാത്രാവിവരണ ഗ്രന്ഥം. മാര്‍ ദിവന്നാസിയോസ് ഒന്നാമന്റെ
![]() |
Governor Thomas Paremmakkal |
വര്‍ത്തമാന
പുസ്തകത്തില്‍ മലങ്കരയില്‍ സംഭവിച്ചിരുന്ന കാര്യങ്ങള്‍ നര്‍മ്മരസത്തോടെയും
എന്നാല്‍ കാര്യമാത്ര വിചിന്തനത്തോടെയും പാറമാക്കല്‍
വ്യക്തമാക്കിയിരിക്കുന്നു.
മാർ ദിവന്നാസിയോസ് ഒന്നാമന്റെ പുനരൈക്യപരിശ്രമങ്ങൾ, ഡോ. കാരിയാറ്റിയുമായി ആലോചന.
മാർ ദിവന്നാസിയോസ് ഒന്നാമൻ (ആറാം മാർത്തോമാ) സാധുവായ മെത്രാഭിഷേകം സ്വീകരിച്ചശേഷം കത്തോലിക്കാ സഭയുമായി ഐക്യപ്പെടുവാൻ 1775 - യിൽ കരിയാറ്റിൽ ജോസഫ് മല്പാൻ വഴി കൊച്ചി വികാരി അപ്പസ്തോലികയായി നിയമിതനായ ഫ്രാൻസിസ് സാലിസിനോട് അന്വേഷിച്ചു. ഇതേക്കുറിച്ചു പുരാതന യാത്രാവിവരണ ഗ്രന്ഥമായ 'വർത്തമാനപുസ്തക'ത്തിൽ പറയുന്നു. മാർ ദിവന്നാസിയോസിന്റെ പുനരൈക്യവാഞ്ച ഇവിടെ വ്യക്തമാകുന്നു.
"നിരണത്തിൽ മാർ തോമ മെത്രാൻ സല്ലെസ് മെത്രാനു ആലങ്ങാട്ടു കുറി എഴുതി അയച്ചു എന്നതിന്മേൽ "
പഴേ കാലങ്ങളിൽ മാർ പ്രാഞ്ചിസ്‌കോസ് ഗാർസ്യ എന്ന കൊടുങ്ങലൂർ മെത്രാപോലിത്ത മലങ്കരെ വാഴുന്ന നാളുകളിൽ ഒരു സുറിയാനിക്കാരൻ മെത്രാനെ പൗലീസ്തക്കാരാരുടെ വിചാരത്താൽ പറങ്കിമാർ കടലിൽ കെട്ടിത്താഴ്ത്തി എന്നു കേള്കാകൊണ്ട് മലങ്കരയുള്ള നസ്രാണികൾ എല്ലാവരും മട്ടാഞ്ചേരിയിൽ കൂടി പൗലസ്ത്യക്കാരേറെക്കണ്ട്അനുസരിച്ചു അവരുടെ കീൽ ഇരികുകയില്ലന്നു സത്യം ചെയ്‌തു ഉറപ്പിച്ചതിന്റെശേഷം എല്ലാവരും ആലങ്ങാട്ടു കൂടി മാര്പാപ്പടെ നാമത്തിൽ ഒപ്പിട്ടുകണ്ട ഒരു കള്ളസാധനത്തിന്റെ ശക്തിയാൽ പന്ത്രണ്ടു പട്ടക്കാരാരുകൂടി അന്നു മലങ്കര ഇടവകയുടെ അർക്കദിയാക്കോൻ ആയിരുന്ന കുരവലങ്ങാട്ടു പള്ളി ഇടവകക്കാരൻ പള്ളിവീട്ടിൽ തോമ്മാകത്തനാരെ മലങ്കര ഇടവകയുടെ മെത്രാനായി തിരഞ്ഞെടുത്ത വാഴ്ചയും തികച്ചതിന്റെ ശേഷം കുറെനാൾ ഇങ്ങനെ പട്ടാ ങ്ങയായ വാഴിച്ച ഇല്ലാത്ത മെത്രാന്റെ കീഴ്പ്പള്ളി ഒക്കെയും ഇരുന്നതിന്റെ ശേഷം കർമല്ലീത്ഥകാർ ഹേരപോലീസെന്ന നാട്ടിന്റെ മെത്രാൻ മലങ്കര വന്ന നസ്രാണികളുടെ ഇടതുണ്ടായ ഈ പാവുത്തി തീർക്കണമെന്നിട്ടു റോമയിൽ നിന്നും തനിക്കുണ്ടായിരുന്ന മുഷ്കരത്വത്തിനു തക്കവണ്ണം പന്തിരണ്ടു പാറ്റകരരുകൂടി വാഴിച്ച മാർത്തോമാ അർക്കദിയാക്കോനെത്തന്നെ പട്ടങ്ങയായി വാഴിച്ച മലങ്കരക്കു വികാരി അപ്പസ്‌തോലിക്ക ആയിട്ടു കല്പിക്കണമെന്നു നിശ്ചയിച്ച അയാളെ വിളിപ്പിച്ചറെ വരുവാൻ മനസില്ലായിമകൊണ്ടേ കുറവലങ്ങാട്ടു കുറവിലങ്ങാട്ടു ഇടവകയിൽനിന്നു തന്നെയുള്ള പനങ്കുഷകൾ ചാണ്ടിക്കത്തനാരെ മെത്രാനായിട്ടു വാഴിച്ച മലങ്കര ഇടവക അദ്ദേഹത്തിനു കൈയാളിച്ചതിന്റെ ശേഷം അദ്ദേഹത്തിന്റെ പ്രേയനവും ശ്രമവുംകൊണ്ട് പാവുത്തിപെട്ട തിൽ പല പള്ളിക്കാരാരു തങ്ങൾക്കുണ്ടായ അയർച്ച അറിഞ്ഞ വലതുട്ടിൽ തിരിഞ്ഞുവെങ്കിലും ആയതിൽ പല പള്ളിക്കാരാരും മുൻപിൽ തങ്ങൾ പിടിച്ച പ്രതിജ്ഞയിൽത്തന്നെ നിന്നു പന്തിരണ്ടു പട്ടക്കാരാരുകുടി വാഴിച്ച അർക്കദിയാക്കോൻറെ കീൽത്തന്നെ തങ്ങളുടെ മെത്രാനായിട്ടു നിന്നു അനുസരിച്ചു വരികകൊണ്ട് അന്നുതൊട്ടു ഇന്നയാളും ആ സ്ഥാനം മലങ്കര കാത്തുവരികയും ചെയ്‌തു.
![]() |
എന്നാൽ നമ്മുടെ ഈ കാലങ്ങളിൽ കുറവലങ്ങാട്ടു ബഹുമാനപെട്ട തറവാട്ടകുന്ന പള്ളിവീട്ടിൽ പിറന്നു പടുത്തവും ഇരിപ്പമുള്ള ആയിപുകത്തനാര് ഈ സ്ഥാനത്തിൽ കരേറ്റി യതിനുശേഷയം തൻറെ കരണവന്മാർക്കും തനിക്കുമുണ്ടായിരുന്ന പട്ടങ്ങയായ കൈവെപ്പിന്റെ കുറച്ചിൽ അറിഞ്ഞു തൻറെ കരണവരായിരുന്ന കഴിഞ്ഞ മാർത്തോമ്മാ മെത്രാനും ആസ്യയിൽനിന്നു വന്ന മെത്രാന്മാരും തങ്ങളിൽ ഉണ്ടായിരുന്ന അയർപ്പു പറഞ്ഞൊഴിഞ്ഞു താൻ അവരിൽനിന്നു പട്ടങ്ങയായ കൈവെപ്പു കൈക്കൊള്ളുകയും ചെയ്‌തു. ഇതിന്റെ ശേഷം താൻ അറിവുള്ള ആളാകകൊണ്ടും ലോക ബഹുമാനത്തേക്കിയാലും പട്ടങ്ങയായ വഴിയും തൻറെ ആത്മാവിന്റെ രക്ഷയും റോമയിൽ മാർപാപ്പ ആകുന്നു എന്നും രക്ഷപെടുവാൻ മനസൊള്ളവനോകയും ഈ വിശ്വാസത്തിൽകൂടിയെ മതിയാവു എന്നും അറിഞ്ഞതിനമ്പകം താൻ പാലയുഴവും ആയതിനു ശ്രമിക്കുകയും മാർ പ്ളേറെൻസിയസ് അറിയപോലീസ് എന്ന കാലം ചെയ്ത വികാരി അപ്പസ്തോലികയോടും അപേക്ഷിക്കുകയും ചെയ്തരെ തൻറെ സാദിക്കുകകൊണ്ടു ആയത് സാധിപ്പാൻ എന്ത് ഉപായമുള്ളൂവെന്ന് വിചാരിക്കുന്ന നേരത്തു സലോസ മെത്രാനും പത്രി മാരുമായിട്ടു പിണക്കമുണ്ടായെന്നും ആയതുകൊണ്ട് പള്ളികരര് ഒരുമ്പെട്ടുചെന്ന് മെത്രാനെ വാരാപ്പുഴനിന്നും ആലങ്ങാടിന് കൊണ്ടുപോയെന്നും ആയതിനു മുതൽ പെരായി ശ്രമിച്ചതു കരിയറിൽ മാല്പനാകുന്നുഎന്നും കേൾകകൊണ്ടും ഈ സംഗതിയിൽ കരിയറിൽ മേൽപ്പനോട് ശ്രമിച്ചാൽ തൻറെ അപേക്ഷ സാദിച്ചുകൊള്ളാമെന്നും താൻ നിർണത്തുചെന്നു കണ്ടു പറഞ്ഞെങ്കിൽ കരിയറിൽ മല്പാന് ഒരു സാധനവും മറ്റൊരു സാധനം സല്ലസ് മെത്രാനും എഴുതി നിരണത്തിനും ആലങ്ങാട്ടിനും ആളയകുകയും ചെയ്‌തു.
എന്നാൽ മാർ തോമ്മാ മെത്രാൻ എഴുതി അയച്ച കുറി മെത്രാൻ കണ്ടാറെ വളരെ തെളിഞ്ഞില്ല. എങ്കിലും തനിക്കുള്ള ഉൽക്കളവുകൊണ്ടു ആ നേരത്തിൽ തൻറെ ഹൃദയ തിന്മ മുടികൊണ്ടു കരിയറിൽ മല്പാന്നെ നിരണത്തിനു അയക്കത്തക്കവണ്ണം നിശ്ചയിച്ചതിന്റെ ശേഷം കരിയറിൽ മെത്രാനു മല്പാൻ കൊടുത്ത പടിതുവമാകുന്നത് മാർത്തോമാ മെത്രാന്റെ മുൻപാകെ ചെന്നാൽ അയാളോട് ഒരു ആചാരം കാട്ടരുതെന്നും ഒരു കുത്തൽ കുടതയും വഴക്കം കൂടതയും അയാളുടെ മുൻപിൽ ഇരിക്കണമെന്നും അയാൾ ചോദിക്കുന്നതിനൊക്കയും കടുംയായിട്ടു ഉത്തരിക്കണമെന്നും ഇങ്ങനെയുള്ള പടിത്വങ്ങളും കൊടുത്തു കരിയറിൽ മല്പാനെ നിരണത്തിനും അയക്കുകയും ചെയ്‌തു."
Sources :-
܀ പാറേമ്മാക്കൽ ഗോവർണ്ണദോർ, വർത്തമാനപുസ്തകം ( എഡിറ്റർ മോൺ. തോമസ് മുത്തേടൻ ) തേവര, 1977 പേജ് 55-57.
܀ പുനരൈക്ക്യ രേഖകള്‍, റവ.ഡോ.സില്‍വസ്റ്റര്‍ കാഞ്ഞിരമുകളില്‍ ഓ.ഐ.സി.
܀ സീറോ മലങ്കര സഭ, റവ.ഡോ.സില്‍വസ്റ്റര്‍ കാഞ്ഞിരമുകളില്‍ ഓ.ഐ.സി.
܀ ഭാരത സഭാചരിത്രം, റവ.ഡോ.സേവിയര്‍ കൂടപ്പുഴ.
܀ J.Kollaparampil, Mar Dionysius the great of Malabar for the one True fold, OCP, Vol. XXX, (Rome 1964).
No comments:
Post a Comment